പാത്രിയർക്കീസ് ബാവ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ നാളെ കേരളത്തിൽ എത്തും. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 13നു നടക്കുന്ന മൂറോൻ കൂദാശയിലും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തിലും പങ്കെടുക്കാൻ ആണ് പാത്രിയർക്കീസ് ബാവാ നാളെ എത്തുന്നത്. രാവിലെ 8നു കൊച്ചി വിമാനത്താവളത്തിൽ ബാവായ്ക്ക് സ്വീകരണം നൽകും. തുടർന്ന് 9.30ന് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ എത്തിച്ചേരും.

