മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റു നിർണ്ണായകമായി

മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ചുവെച്ച 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്. രണ്ട് സ്ഥലങ്ങളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. നിലവിൽ റിമാൻഡിലാണ് നിഷാന്ത്.ബംഗളൂരുവിൽ നിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ധർമ്മപുരിയിൽ വെച്ചാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് ഇയാളെ ഇന്നലെ രാത്രി മധുരയിൽ എത്തിച്ചിരുന്നു. നിഷാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വില്ലാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.ടാറ്റു തിരിച്ചറിയാൻ സഹായിച്ചു.സ്വർണം വാങ്ങാനെന്ന പേരിൽ മൂന്ന് തവണ നിഷാന്ത് ജ്വല്ലറിയിൽ എത്തിയപ്പോൾ കൈയിലെ ടാറ്റു രണ്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇത് അന്വേഷണ സംഘത്തിന് നിർണ്ണായകമായെന്നും പോലീസ് അറിയിച്ചു. നിഷാന്തിന്റെ കൈയിൽ ഒരു പക്ഷിയുടെയും കലമാനിന്റെയും ചിത്രങ്ങൾ പച്ചകുത്തിയിരുന്നു. ഇത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായെന്ന് പോലീസ് വ്യക്തമാക്കുന്നു. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണവും ഇൻസ്റ്റാഗ്രാം ഫോളോവേഴ്സും
നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറിന്റെ വീട്ടിൽ ഇന്നലെ വൈകീട്ട് പോലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, മോഷണക്കേസിൽ മീനാക്ഷി അറസ്റ്റിലായതോടെ ഇൻസ്റ്റാഗ്രാമിൽ അവരെ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. അറസ്റ്റിലാകുമ്പോൾ ഒന്നര ലക്ഷം ആയിരുന്ന ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ 2 ലക്ഷം പിന്നിട്ടിരിക്കുകയാണ്.

Leave a Reply

spot_img

Related articles

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 250 പവൻ സ്വർണം തട്ടിയെടുത്തു

തലസ്ഥാന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. ചാല സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 250 പവനോളം...

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിന് സമീപമുള്ള 'നന്ദനം' വീട്ടിൽ ജ്യോതി (56), മകൻ...

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം....

മധ്യവയസ്ക മരിച്ച സംഭവം കൊലപാതകം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന്കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ...