തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടികളുമായി സർക്കാർ

തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തിൽ നടപടികളുമായി സർക്കാർ .കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ച‌യുടെ പേരിലാണ് നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും....

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...