ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു.ഐ പി എൽ 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സ് (CSK ) ടീമിന്റെ മെന്ററായി ധോണി ചുമതലയേൽക്കും.പരിക്കിനെത്തുടർന്ന് ഐ പി എൽ 2026 സീസണിൽ ധോണിക്ക് മുഴുവൻ മത്സരങ്ങളും നഷ്ടമായിരുന്നു.2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഉണ്ടായിരുന്ന ധോണി, ടീമിന് 5 തവണ ഐ പി എൽ കിരീടം നേടിക്കൊടുത്തിട്ടുണ്ട്.18 വർഷത്തെ ഐ പി എൽ കരിയറിനാണ് ധോണിയുടെ വിരമിക്കലിലൂടെ വിരാമമാകുന്നത്.

