മേജർ സോക്കർ ലീഗില്‍ തുടർച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി ചരിത്രം കുറിച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി.സീസണില്‍ 26 ഗോളുകള്‍ നേടിയാണ് എംഎല്‍എസ് ചരിത്രത്തില്‍ തുടർച്ചയായി ഗോള്‍ഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം മെസി പേരിലാക്കിയത്.അവസാന മത്സരത്തില്‍ ഇന്റർ മയാമിക്കായി ഗോള്‍ നേടാനായില്ലെങ്കിലും ഗോള്‍ഡൻ ബൂട്ട് മെസിക്ക് നഷ്ടമായില്ല. ഷാർലെറ്റ് എഫ്സിക്കെതിരായ (3-3) മയാമിയുടെ മത്സരം സമനിലയില്‍ കലാശിച്ചു. അതോടെ എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറൻസ് സീസണ് മയാമി രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ചു.

