ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഹാട്രിക് കിരീടവുമായി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ജപ്പാനെ നാല് ഗോളിന് തരിപ്പണമാക്കി ഇന്ത്യയ്ക്ക് ഹാട്രിക് കിരീടം. ജയത്തോടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയില്‍ തുടർച്ചയായ മൂന്നാം കിരീടവും ഇന്ത്യ സ്വന്തമാക്കി.മൊഹാലിയിലെ ഒളിമ്പ്യൻ ബൽബിർ സിംഗ് സീനിയർ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ആക്രമിച്ച് കളിച്ച ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ മത്സുമോട്ടോ നേടിയ ഗോളിലൂടെ ജപ്പാൻ ഇന്ത്യയെ ഞെട്ടിച്ചു. സമനിലയ്ക്കായി ഇന്ത്യ പൊരുതിയെങ്കിലും ആദ്യ രണ്ട് ക്വാർട്ടറുകളിലും ജപ്പാന്‍റെ ശക്തമായ പ്രതിരോധ നിരയെ ഭേദിക്കാൻ കഴിഞ്ഞില്ല. 1-0 ന്‍റെ ലീഡുമായി ജപ്പാൻ ഇടവേളയ്ക്ക് പിരിഞ്ഞു.എന്നാൽ മൂന്നാം ക്വാർട്ടറിന്‍റെ അവസാന ഘട്ടത്തിൽ ഇന്ത്യ മത്സരത്തിലേക്ക് തിരികെ എത്തി. 42-ാം മിനിറ്റിൽ പെനാൽറ്റി കോർണറിനൊടുവിൽ ആദിത്യ ലാലഗെ നൽകിയ മികച്ച ഫ്ലിക്കിൽ നിന്ന് ഷീലാനന്ദ് ലാക്ര ഇന്ത്യയുടെ സമനില ഗോൾ കണ്ടെത്തി. ഈ ഗോൾ മത്സരത്തിന്‍റെ ഗതി പൂർണ്ണമായും ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. അവസാന ക്വാർട്ടറിൽ ഇന്ത്യൻ മുന്നേറ്റനിര ജപ്പാൻ ബോക്സിലേക്ക് ഇരച്ചുകയറുന്ന കാഴ്ചയ്ക്കാണ് മൊഹാലി സാക്ഷ്യം വഹിച്ചത്.48-ാം മിനിറ്റിൽ ദിൽപ്രീത് സിങ്ങിന്‍റെ മികച്ചൊരു ഫിനിഷിംഗിലൂടെ ഇന്ത്യ ആദ്യമായി ലീഡ് നേടി (2-1). തൊട്ടുപിന്നാലെ 53-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ജുഗ്‌രാജ് സിങ് സ്കോർ 3-1 ആക്കി ഉയർത്തി. 54-ാം മിനിറ്റിൽ വിവേക് സാഗർ പ്രസാദ് നാലാം ഗോളും നേടിയതോടെ ഇന്ത്യ തകർപ്പൻ ജയം പൂർത്തിയാക്കി.

Leave a Reply

spot_img

Related articles

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന്...

സ്കൂള്‍ കായികമേള; അത്‌ലറ്റിക്സില്‍ മലപ്പുറവും ഓവറോള്‍ തിരുവനന്തപുരവും മുന്നില്‍

അത്ലറ്റിക്സില്‍ 56 ഇനങ്ങള്‍ പൂർത്തിയാകുമ്പോള്‍ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നില്‍ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59...

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...