മധ്യവയസ്ക മരിച്ച സംഭവം കൊലപാതകം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന്കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ മൂന്ന് സഹോദരങ്ങളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒക്ടോബര്‍ 29 ന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയതാണ് സഹോദരിമാര്‍. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞുവീണു എന്നു പറഞ്ഞാണ് സവിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്.തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിച്ചു. മുഖത്ത് ഇടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സജിത പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്

Leave a Reply

spot_img

Related articles

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം....

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...