ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികളായ അഞ്ച് സീനിയർ വിദ്യാർത്ഥികള്‍ ചേർന്നാണ് പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാർത്ഥിയായ 16-കാരനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി സ്കൂള്‍ സ്റ്റേജിന് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദ്ദനം നടത്തിയത്. ഇടിവള ഉള്‍പ്പെടെയുള്ള മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.കൂടാതെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തടഞ്ഞുവെച്ച്‌ ശുചിമുറിയില്‍ പൂട്ടിയതായും കുട്ടി പറഞ്ഞു.മർദ്ദനത്തില്‍ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി അടൂർ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സ്കൂള്‍ അധികൃതർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂർ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.5 വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.

Leave a Reply

spot_img

Related articles

മധ്യവയസ്ക മരിച്ച സംഭവം കൊലപാതകം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന്കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ...

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....

മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീൽ ആണ് പിടിയിലായത്. ‘ജീലാനി തങ്ങൾ’ എന്ന...