സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് അക്ഷര നഗരിയിൽ കൊടി ഉയരും. സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക, കൊടിമര, കപ്പി-കയർ ജാഥകൾ കലക്ടറേറ്റു സമീപം സംഗമിച്ച് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തും. ആദ്യകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങ് വൈകുന്നേരം 5.30-ന് മുൻ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 6.30-ന് ‘അലോഷി പാടുന്നു’ ഗാനസന്ധ്യ നടക്കും.നാളെ രാവിലെ 7.30-ന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കുകയും വി.എൻ.വാസവൻ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. സമ്മേളന വേദിയിൽ എത്തിയ ശേഷം രാത്രി 9.30-ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ പതാക ഉയർത്തും. തുടർന്ന് പത്ത് മണിക്ക് കെ.സി. മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനക്കര മൈതാനത്ത് ഓപ്പൺ ഫോറവും, വൈകുന്നേരം 5 മണിക്ക് കഥകളിയും ഉണ്ടായിരിക്കും.തുടർന്നുള്ള ദിവസങ്ങളിൽ കെ.സി. മാമ്മൻ മാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനങ്ങളും, തിരുനക്കര മൈതാനത്ത് ഓപ്പൺ ഫോറം, നാടറിവ് പാട്ടുകൾ, നാടകം തുടങ്ങിയ വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തിന്റെ സമാപന ദിവസമായ 9-ന് വൈകുന്നേരം 4 മണിക്ക് നഗരം ചുറ്റി റാലിയും, 5 മണിക്ക് തിരുനക്കരയിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, സെക്രട്ടറി കെ.എൻ.ഗോപിനാഥ് എന്നിവർ അറിയിച്ചു.

Leave a Reply

spot_img

Related articles

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട്...

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ്...

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷ; ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം...