ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ .മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ ചരിത്രത്തിലാദ്യമായി ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.2022ലെ ഫിഫ അണ്ടർ-17 വനിതാ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ നൈജീരിയ നാല് വർഷത്തിന് ശേഷം സ്വപ്നം സഫലമാക്കി. നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം കൂടിയാണ് നൈജീരിയ.

