ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നാളെ പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നാളെ പക്ഷികളെ കൊന്ന് നശിപ്പിക്കുംകൊന്ന് നശിപ്പിക്കേണ്ടി വരിക ഏകദേശം 26,000 വളർത്തുപക്ഷികളെ. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ വടക്ക്, ചെന്നിത്തല പഞ്ചായത്തുകളിലെ ഓരോ ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.രോഗം പടരുന്നത് തടയാനായി പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ നാളെ (നവംബർ 18) കൊന്ന് നശിപ്പിക്കും.അമ്പലപ്പുഴ വടക്ക് 11-ാംവാർഡിലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമുകളിൽ നിന്നുള്ള സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (എൻ.ഐ.എച്ച്.എസ്.എ.ഡി) നടത്തിയ പരിശോധനയിലാണ് പോസിറ്റിവ്‌ എന്ന് തെളിഞ്ഞത്.ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 26,000 ത്തോളം വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.ഇതിൽ 10044 പക്ഷികൾ അമ്പലപ്പുഴ നോർത്ത് പരിധിയിലാണ്.ഈ പ്രവൃത്തിയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുക.ആറ് ദ്രുതകർമ്മ സേന ഇതിനായി രംഗത്തിറങ്ങും.ഒരോ ദ്രുതകർമ്മ സേനയിലും ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഉണ്ടായിരിക്കും.ഇതിന് പുറമെ, ഗ്രാമപഞ്ചായത്ത്‌ അംഗം, പോലീസ്, റവന്യൂ, ഗ്രാമപഞ്ചായത്ത്‌ ജീവനക്കാർ എന്നിവരുമുണ്ടാകും. രണ്ട് ദ്രുതകർമ്മ സേനയെ റിസർവ് ആയും കരുതിയിട്ടുണ്ട്.പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാണ്.പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും....

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...