തദ്ദേശ തിരഞ്ഞെടുപ്പ്: രാഹുല്‍ വിഷയം പാലക്കാട് പ്രതിഫലിക്കില്ല; എ. തങ്കപ്പന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനിയൊരിക്കലും പാലക്കാട്ടെ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രതിഫലിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും എ തങ്കപ്പന്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും രാഹുലിന്റെ ഒരു പങ്കാളിത്തവുമില്ല. ഉണ്ടെങ്കിലല്ലേ ചോദിക്കേണ്ടതുള്ളു. സംഘടന അതിന്റെ സംവിധാനവുമായി മുന്നോട്ട് പോകും-അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഘടകമേയല്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. രാഹുലിനെ കണ്ടല്ല പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിലും പാലക്കാട് യുഡിഎഫ് വലിയ വിജയം നേടും. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഫാക്ടര്‍ പ്രതിഫലിക്കില്ലെന്നും എ. തങ്കപ്പന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...