ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിന് വേണ്ടി ഫെയ്സ്ബുക്ക് പേജിൽ പ്രതികരിച്ച് ഭാര്യ ദീപ; ‘സത്യമേവ ജയതേ’

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുൽ ഈശ്വറിൻ്റെ ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം. രാഹുലിൻ്റെ ഭാര്യ ദീപയാണ് രാഹുൽ ഈശ്വറിന് പകരം പോസ്റ്റ് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന കുറിപ്പോടെ ദിലീപും രാഹുൽ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം.നേരത്തേ നടിയെ ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താനുണ്ടാകുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. ജയിലിൽ നടത്തിവന്ന നിരാഹാര സമരം ഇദ്ദേഹം അവസാനിപ്പിച്ചിരുന്നു. കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...