20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും ശ്വാസംമുട്ടലും; ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അവധി

ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി.ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു.തുടർന്ന് വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ബഞ്ച്, ഡസ്ക്കും ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടു വന്നിട്ടിരുന്നു.ഇതിൽ ഇരുന്ന ശേഷമാണ് ശാരീരിക ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്കും, അധ്യാപികക്കും അനുഭവപ്പെട്ടതെന്ന് ഇവർ പറയുന്നു.ക്ലാസ് എടുക്കുന്നതിനിടയിലാണ് അലർജി പോലെ ചെറിച്ചിലും, ശ്വാസം മുട്ടലുമുണ്ടായത്.തുടർന്ന് ഇവരെ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ബബ് ലു റാഫേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്കൂളിൽ എത്തി പ്രാഥമിക പരിശോധന നടത്തി.നഗരസഭയുടെ ആരോഗ്യ വിഭാഗവും തൊഴിലാളികളും സ്കൂളിൽ എത്തി മുറിയും ഡസ്കും ബെഞ്ചും അടക്കം കഴുകി വൃത്തിയാക്കി.കൂടാതെ സ്കൂളിന് അവധി നൽകി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...