കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

ഏറ്റുമാനൂർ കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. പാലാ ഏറ്റുമാനൂർ കെ എസ് ഇ ബി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.കട്ടച്ചിറ മൂലച്ചിറക്കുന്നേൽ തൊമ്മി തോമസ് ( 78) ആണ് അപകടത്തിൽ മരണമടഞ്ഞത്.അരൂർ സ്വദേശി ഹാരോൺ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തെമ്മി തോമസിനെ ഇടിച്ചത്.തുടർന്ന് വാഹനം റോഡരികിലെ ഇലക്ടിക് പോസ്റ്റിലും, മതിലിലും ഇടിച്ചു.ഇലവീഴാ പൂഞ്ചിറയിലേയ്ക്ക് പോകുകയായിരുന്നു കാർ യാത്രികർ. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...