നടിയെ ആക്രമിച്ച കേസ്; കോടതി വിധി വന്നതിന് പിന്നാലെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വന്നതിന് പിന്നാലെ വിവാദങ്ങള്‍ നടക്കുന്നതിനിടെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി നടൻ ദിലീപ്.എറണാകുളത്തപ്പൻ ക്ഷേത്രത്തില്‍ ഉദ്ഘാടന പരിപാടിയില്‍ ഉത്സവ കൂപ്പണ്‍ വിതരണം ഉദ്ഘാടനത്തില്‍ നിന്നാണ് നടൻ പിന്മാറിയത്. കാരണം വ്യക്തമല്ല. നാളെയാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്.

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ ക്ഷണിച്ചതിനെച്ചൊല്ലി വലിയ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. തുടർന്ന് ചടങ്ങ് മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചിരുന്നു. ജനുവരി 23ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനവും നോട്ടീസ് പ്രകാശനവുമാണ് നാളെ വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ നടക്കാനിരുന്നത്. ഈ ചടങ്ങില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റില്‍ നിന്ന് ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങാനാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. നടൻ അനൂപ് മേനോനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവന്നതോടെ സമിതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിലും ഭിന്നതയുമുണ്ടായി. സി.പി.എം, സി.പി.ഐ അംഗങ്ങള്‍ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങ് 17ലേക്ക് മാറ്റിയത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...