വിസി നിയമനത്തില്‍ സർക്കാരും ഗവർണറും തമ്മില്‍ സമവായം

വിസി നിയമനത്തില്‍ സർക്കാരും ഗവർണറും തമ്മില്‍ സമവായം.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റല്‍ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച്‌ ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. സുപ്രിംകോടതിയെ ഉടൻ തീരുമാനം അറിയിക്കും.മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായമായത്. സുപ്രിംകോടതി ഇടപെടലിനെ തുടർന്നാണ് ഗവർണറും സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനായിരുന്നു ഗവർണറുടെ ശിപാർശ. എന്നാല്‍, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറായിരുന്നില്ല. ഡിജിറ്റല്‍ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനാണ് ഗവർണറുടെ ശുപാർശ.ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലില്‍ ഒന്നാം സ്‌ഥാനത്ത്‌ ഡോ. സജി ഗോപിനാഥ്‌ ആയിരുന്നു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...