വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വനിതാ ഡോക്ട്‌ടറുടെ 6.38 കോടി രൂപ നഷ്ടമായി

കള്ളപ്പണ ഇടപാടു നടത്തിയെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി വനിതാഡോക്ട്‌ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി.എളംകുളം സ്വദേശിനിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഡോക്ട‌റെ ഡിജിറ്റൽ അറസ്റ്റിലാണെന്ന കാര്യം അറിയിച്ചത്. അക്കൗണ്ടിലെ മുഴുവൻ തുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുസംഘം ആർബിഐയുടേതെന്നു പറഞ്ഞ് നൽകിയ അക്കൗണ്ടിലേക്ക് പണം മാറ്റിക്കുകയായിരുന്നു. ഒക്ടോബർ മൂന്നുമുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ആർബിഐയുടേതെന്നു പറഞ്ഞ് നൽകിയ അക്കൗണ്ടിലേക്ക് പണം മാറ്റിക്കുകയായിരുന്നു. ഒക്ടോബർ മൂന്നുമുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 6,38,21,864 രൂപ നൽകി. പണം തിരികെ ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...