അറബി നാട്ടിലെ ക്രിസ്തുമസ് അനുഭവങ്ങളുമായി സുമി ലോറൻസ്

അറബി നാട്ടിലെ ക്രിസ്തുമസ് അനുഭവങ്ങളുമായി സുമി ലോറൻസ് . സിനിമയിലും സീരിയലിലും അഭിനയിച്ചു ശ്രദ്ധേയയായ നടി സുമി ലോറൻസ് ഇപ്പോൾ ദുബായ്ലാണുള്ളത്. അടുത്ത് തന്നെ പുതിയ സീരിയലിൽ അഭിനയിക്കാൻ നാട്ടിലെത്തുന്ന സുമി ഇപ്പോൾ ദുബായ് നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങൾ കണ്ടും കേട്ടും അനുഭവിക്കുകയാണ്.

കേരളത്തിലുള്ളവരും മറ്റ് ഇന്ത്യക്കാരും പുറം രാജ്യക്കാരും ഷോപ്പിംഗ് മാളുകളിലുണ്ട്.
എല്ലാവരുടെയും ക്രിസ്തുമസ് ആഘോഷം മാളുകളിൽ ഗംഭീരമായി നടന്നു വരികയാണെന്നാണ് സുമി പറയുന്നത്.അതെല്ലാം കാണുമ്പോൾ കൊല്ലത്ത് നാട്ടിൽ നടന്ന ക്രിസ്തുമസ് രസങ്ങളും സന്തോഷവും എല്ലാം ഓർമ്മയിൽ ഓടി എത്തുന്നു.കേക്കും വൈനും നക്ഷത്രദീപങ്ങളും അലങ്കാരങ്ങളും ഒക്കെയായി ഈ വർഷത്തെ ക്രിസ്തുമസ് ദിനങ്ങൾ ഒരു ഹരമായി മാറിയിരിക്കുന്നു.
24 ന് ഷാർജയിലെ പള്ളിയിൽ കുർബാന നടക്കും. വിവിധ ഭാഷകളിൽ. പങ്കെടുക്കാൻ മിക്കവരും വരും.എല്ലാ രാജ്യക്കാരും ദുബായ് കേന്ദ്രീകരിച്ചു യേശുവിന്റെ പിറവി ദിനം ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷവും സംതൃപ്തി യും തോന്നുന്നു.ഇവിടുത്തെ അറബികൾക്കും ഈ പിറവി ദിനം പ്രത്യേകമായ ഒരു സന്തോഷം തന്നെ കൊടുക്കുന്നുണ്ട് __ സുമി അഭിപ്രായപ്പെട്ടു.
പളുങ്ക്, പരസ്പരം, തുടങ്ങിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള സുമി ലോറൻസ് കൊല്ലം സ്വദേശി യാണ്‌.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...