എം.പി സന്തോഷ് കുമാർ കോട്ടയം നഗരസഭ ചെയർമാൻ

കോട്ടയം നഗരസഭയുടെ 41-ാംമത് അദ്ധ്യക്ഷനായി യുഡിഎഫി ലെ എം.പി സന്തോഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിലാണ് സന്തോഷ് 32 കൗൺസിലർമാരുടെ പിന്തുണയിൽ ചെയർമാനായി വിജയിച്ചത്.എൽ.ഡിഎഫിൽ നിന്നും സിഎൻ സത്യനേശനും, എൻ ഡി എ സ്ഥാനാർത്ഥിയായി ടി.എൻ ഹരികുമാറുമാണ് ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത്.കാഞ്ഞിരം വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫിലെ സനിൽ കാണക്കാലിൽ ആശുപത്രിയിൽ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി.കോട്ടയം നഗരസഭ ഇല്ലിക്കൽ 39-ാം വാർഡിൽ നിന്നും 509 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സന്തോഷ് കുമാർ ഇത് ആറാം തവണയാണ് കൗൺസിലറാകുന്നത്. 2012- ഡിസംബർ 5 മുതൽ രണ്ട് വർഷം നഗരസഭയുടെ ചെയർമാനുമായിരുന്നു സന്തോഷ്.ചെയർമാൻ സ്ഥാനം പങ്ക് വയ്ക്കുവാനും യു ഡി എഫിൽ ധാരണയുണ്ട്. ആദ്യ 3 വർഷം എം.പി സന്തോഷ് കുമാറും, തുടർന്നുളള ഓരോ വർഷവും ടി.സി റോയി, ടോം കോര അഞ്ചേരിയിൽ എന്നിവരും ചെയർമാനാകും.വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. കോൺഗ്രസിലെ ഷീബ പുന്നൻ , അനുഷ കൃഷ്ണൻ, സാലി മാത്യു എന്നിവർ വൈസ് ചെയർമാൻ പദവി പങ്കിടും.

യുഡിഎഫ് – 32
എൽഡിഎഫ് – 15
എൻഡിഎ – 6 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...