മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടഞ്ഞ ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി.പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്ബ് ശ്രീലേഖ മടങ്ങിയത് വിവാദമായിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും മേയർ പറഞ്ഞു. എന്നാല് മേയർ പദവി കിട്ടാത്തതില്‍ ശ്രീലേഖക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

