2026 നെ വരവേൽക്കാൻ കൂറ്റൻ പാപ്പാഞ്ഞിയുമായി കോട്ടയം കാർണിവൽ

പുതു വർഷത്തെ വരവേൽക്കാനൊരുങ്ങി കോട്ടയം മോസ്ക്കോ വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കോട്ടയംകാർണിവലിനുള്ള ഒരുക്കങ്ങൾ സജീവം. ഏകദേശം 50 അടിയിലധികം ഉയരത്തിലുള്ള കൂറ്റൻ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2026 വരവേൽക്കുന്നത്.ഇതിനായി മീനന്തറയാറിൻ്റെ സമീപമുള്ള പാടശേഖരത്തിൽ പാപ്പാഞ്ഞി നിർമ്മാണം പുരോഗമിക്കുകയാണ്.ഡിസംബർ 31 ന് വൈകിട്ട് 7 മുതൽ കലാപരിപാടികൾ, ഗാനമേള, ഡി.ജെ പാർട്ടി, ആകാശ വിസ്മയം എന്നിവയോടെയാണ് ഇക്കൊല്ലവും വടവാതൂർ മോസ്കോ ബണ്ട് റോഡിൽ കാർണിവൽ ഒരുങ്ങുന്നത്.

കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ശ്രദ്ധ നേടുന്ന വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകളും കാർണിവൽ ആഘോഷത്തിൻ്റെ ഹൈലൈറ്റാണ്.വിജയപുരം ഗ്രാമപഞ്ചായത്തിൻ്റെ മീനന്തറ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് കോട്ടയം കാർണിവൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.പതിനയ്യായിരം ആളുകളെയാണ് ഇത്തവണ സംഘാടകർ പ്രതീഷിക്കുന്നതെന്നും, സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കാർണിവൽ ഉദ്ഘാടനം ചെയ്യുമെന്നും സൊസൈറ്റി പ്രസിഡൻ്റും, വിജയപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ മെമ്പറുമായ വി.റ്റി സോമൻ കുട്ടി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ലിബി ജോസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.ബാരിക്കേഡ് ഉൾപ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ അഞ്ഞൂറംഗ വോളൻഡിയർമാരും പോലീസ്, ഫയർ ഫോഴ്സ് , സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ബ്ലോക്കും കാർണിവല്ലിനായി ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....