സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയത് ചോദ്യം ചെയ്ത വിദ്യാർഥികൾക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത് മാനേജർ. കൊച്ചിയിലെ ചിക്കിങ് ഔട്ട്ലെറ്റിലാണ് കയ്യാങ്കളി. വിദ്യാർഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചതിന് മാനേജർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാർഥികളുടെ സഹോദരന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.ഇടപ്പള്ളി ഔട്ട് ലെറ്റിലെ മാനേജരാണ് കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്. കൊച്ചിയിൽ നടക്കുന്ന സെൻട്രൽ സ്പോർട്‌സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് വിദ്യാർഥികൾ. മാനേജർ കത്തിയുമായി പുറത്ത് കാത്തു നിന്നതോടെ വിദ്യാർഥികൾ സഹോദരന്മാരെ വിളിച്ചു വരുത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....