മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് ജി. സുകുമാരൻനായർ

പശ്ചിമബംഗാംൾ ഗവർണർ സി.വി.ആനന്ദബോസ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതായി പറയുന്നതിൽ യാതൊരു വാസ്തവുമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു.എല്ലാദിവസവും രാവിലെയും വൈകിട്ടും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എല്ലാവർക്കും അവസരമുണ്ട്. ഈ സമയത്ത് ഒഴികെയെത്തുന്നവർ അനുമതി വാങ്ങിയാണ് പുഷ്പാർച്ചന നടത്തുന്നത്. അനുവാദം വാങ്ങാനായി വാച്ചർ എത്തുമ്പോൾ സമയമുണ്ടെങ്കിൽ ജനറൽ സെക്രട്ടറി തന്നെ കൂടെപോവുകയോ ഉത്തരവാദിതത്തപ്പെട്ടവരെ കൂടെ അയക്കുകയോ ചെയ്ത് പുഷ്പാർച്ചനയ്ക്ക് സൗകര്യമൊരുക്കുകയാണ് പതിവ്. ആനന്ദബോസ് പറയുന്നതുപോലെ അനുവാദം നിഷേധിച്ചതായ ഒരു സംഭവം തന്റെ ഓർമ്മയിലില്ലെന്നും ജി.സുകുമാരൻനായർ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....