മദ്യം നല്‍കി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി

മലമ്പുഴയില്‍ സ്കൂളില്‍ മദ്യം നല്‍കി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വിദ്യാർത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കി.കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പറഞ്ഞു. സ്കൂളിലെ കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് കൈമാറുകയും ചെയ്തുസിഡബ്ല്യുസിയുടെ കൗണ്‍സിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളില്‍ ഏർപ്പെടുത്തും. ആദ്യഘട്ട കൗണ്‍സിലിങ്ങില്‍ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്.സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. നിലവില്‍ മൊഴി നല്‍കിയ 6 വിദ്യാർത്ഥികള്‍ക്കും സിഡബ്ല്യുസിയുടെ കാവല്‍പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ഗൗരവകരമായ പരാതിയായിട്ടും സ്കൂള്‍ അധികൃതർ ഇക്കാര്യം ശ്രദ്ധയില്‍പെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...