തദ്ദേശ ദിനാഘോഷം 2026: പൊതുജനങ്ങൾക്ക് ലോഗോ തയ്യാറാക്കാം

2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന ‘തദ്ദേശ ദിനാഘോഷം 2026’-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഔദ്യോഗിക ലോഗോ തയ്യാറാക്കി നൽകാം. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.എൻട്രികൾ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം. കവറിന് പുറത്ത് “തദ്ദേശ ദിനാഘോഷം 2026 – ലോഗോ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മികച്ച എൻട്രിയ്ക്ക് ആകർഷകമായ സമ്മാനവും ക്യാഷ് അവാർഡും നൽകുന്നതാണെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു..എൻട്രികൾ അയക്കേണ്ട വിലാസം. പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...