ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാന്‍: അതിജീവിത

ഫെന്നി നൈനാന്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ അതിജീവിത.കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാനാണ് തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ടത്.രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്.രാഹുലിനെ കാണാനായാണ് നാല് മണിക്കൂര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എത്തിയിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫെന്നി നൈനാന്‍ പണം ആവശ്യപ്പെട്ടെന്നും അതിജീവിത ചാനലിനോട് പറഞ്ഞു.

2024 മെയ് മാസത്തിലായിരുന്നു തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നത്. ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിക്കാമോ അത്രയും രാഹുല്‍ തന്നെ വേദനിപ്പിച്ചു. അങ്ങനെയാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായത്.കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നുപോയത്. ആ സമയങ്ങളില്‍ ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിരുന്നു.ഇതിനിടെ 2024 ജൂലൈയിലായിരുന്നു ഫെന്നി നൈനാനെ താന്‍ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഡയില്‍ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നി നൈനാനോട് സംസാരിച്ചത്.ഫെന്നി ആദ്യം തന്നോട് സംസാരിച്ചത് ചൂരല്‍മല ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി.ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു. അന്ന് തങ്ങള്‍ എന്ത് സംസാരിച്ചുവന്നാലും അവസാനിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി പറഞ്ഞായിരുന്നു. നടന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഫെന്നിയോട് പറഞ്ഞിരുന്നോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.താന്‍ കടന്നുപോയ മോശം സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഫെന്നി തന്നെ ആശ്വസിപ്പിച്ചിരുന്നു. പോട്ടെ സാരമില്ല എന്നാണ് പറഞ്ഞത്. നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്ന് ഫെന്നി പറഞ്ഞിരുന്നു.

ഒരുഘട്ടത്തില്‍ രാഹുലിന് മറ്റ് ബന്ധങ്ങളുണ്ടോ എന്നതിനെപ്പറ്റി ചോദിച്ചിരുന്നു. രാഹുലിന് മറ്റ് ബന്ധങ്ങളില്ലെന്നായിരുന്നു ഫെന്നി പറഞ്ഞത്. ഫാന്‍സാണുള്ളതെന്നും അവര്‍ ശല്യമായി മാറിയതുകൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഫെന്നി പറഞ്ഞു.ഫെന്നി അങ്ങനെ പറഞ്ഞപ്പോള്‍ സമാധനമായി. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഫെന്നി പണം ആവശ്യപ്പെട്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു.ഫെന്നിയുമായുള്ള സൗഹൃദം 2025 നവംബര്‍ വരെ തുടര്‍ന്നിരുന്നുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...