ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ് താളംതെറ്റുകയാണ്.രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്ന കാരറ്റിന് കിലോയ്ക്ക് 80 രൂപ വരെ നല്‍കണം. 70 രൂപ മുതല്‍ 100 രൂപ വരെ ഉണ്ടായിരുന്ന ഇഞ്ചി വില 200 രൂപ കടന്നു. വെളുത്തുള്ളിയുടെ ചില്ലറവില 200 രൂപയ്ക്ക് മുകളിലാണ്. ചെറിയ ഉള്ളിക്ക് 90 രൂപ മുതല്‍ 110 രൂപ വരെയും ബീറ്റ്റൂട്ടിന് 65 മുതല്‍ 80 രൂപ വരെയും എത്തി. ബീന്‍സ്, അമരപ്പയര്‍, മുരിങ്ങ എന്നിവയും 80 രൂപയ്ക്ക് മുകളിലാണ്.
അതേ സമയം തക്കാളി വിലയില്‍ അല്‍പ്പം കുറവാണ് ഉണ്ടായത്. 60 രൂപയില്‍ നിന്ന് 25 രൂപയിലേക്ക് തക്കാളി വില താഴ്ന്നിട്ടുണ്ട്. ഓണം അടുത്തു വരുന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അരിവിലയിലും വലിയ വര്‍ധനയാണ് ഉണ്ടായത്. പത്തുരൂപ വരെയാണ് അരി കിലോയ്ക്ക് കൂടിയത്. ഓണം അടുക്കുമ്പോള്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും സത്വര നടപടികള്‍ വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് അരി കൂടുതലായും എത്തുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതും ഇന്ധന വില വര്‍ധനയുമാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.വിലക്കയറ്റത്തിന് പിന്നില്‍ പല കാരണങ്ങളാണ് കച്ചവടക്കാര്‍ നിരത്തുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതുമൂലം പച്ചക്കറി ഉത്പാദനത്തില്‍ കുറവുണ്ടായതാണ് പ്രധാന കാരണം. ഇന്ധന വില വര്‍ധന മൂലം ഗതാഗതച്ചെലവ് കൂടിയതും വിലക്കയറ്റത്തിന് കാരണമായി. ഓണം അടുക്കുന്നതിനാല്‍ കച്ചവടക്കാര്‍ കൃത്രിമമായി വില കൂട്ടുന്നുവെന്ന പരാതിയും ഉണ്ട്.വിലക്കയറ്റം സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഓണത്തിന് സദ്യയുണ്ടാക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കും പണമിറക്കാന്‍ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

