‘വാജി വാഹനം കൈമാറിയത് രേഖകളില്ലാതെ’; വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍

വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍. വാജി വാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ രേഖകളോ ഇല്ല. വാജി വാഹനം തന്ത്രിക്കുള്ളതാണെങ്കില്‍ രേഖകള്‍ ഇല്ലാതെ കൈമാറാന്‍ പാടില്ലായിരുന്നു.വാജി വാഹനം അങ്ങനെ കൈമാറാന്‍ പാടില്ലാത്തതാണ്. ദേവസ്വം ബോര്‍ഡാണ് വാജി വാഹനം സൂക്ഷിക്കേണ്ടതെന്നും കെ രാഘവന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടറിനോടായിരുന്നു കെ രാഘവന്റെ പ്രതികരണം.കൈമാറുമ്പോള്‍ താന്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഓര്‍മയില്ലെന്നും രാഘവന്‍ പറഞ്ഞു. കൊടിമരം മാറ്റാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തില്‍ താനുണ്ടായിരുന്നില്ല. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് ഭരണ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. താന്‍ വന്ന ശേഷം ഇത്തരം കാര്യങ്ങളൊന്നും ബോര്‍ഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...