ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്‌നരാക്കി വീഡിയോ ചിത്രീകരിച്ചു; ഒരാള്‍ അറസ്റ്റില്‍

ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍.14ന് ഉച്ചക്ക് 12 മണിക്ക് യുവതിയും ആണ്‍സുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അര്‍ധനഗ്‌ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും സംഘം കൈക്കലാക്കിയെന്നുമാണ് കേസ്.ഈ സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മംഗളൂരുവില്‍ നിന്നാണ് ശനിയാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....