ഷിംജിതയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കൂടാതെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പ്രതിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു. സംഭവം നടന്ന ദിവസം ഏഴ് വീഡിയോ ഷിജിത ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ തിരിച്ചെടുക്കാൻ കഴിഞ്ഞാൽ കേസിൽ അത് ഏറെ നിർണായകമാകും.പ്രാഥമിക ചോദ്യം ചെയ്യലിൽ ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ഷിംജിത ആവർത്തിക്കുന്നത്. എന്നാൽ ഇതു സാധൂകരിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ദീപക്കിൻ്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചാൽ പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടാനാണ് നീക്കം. ഷിംജിതയുടെ പരാതിയിലെ അവ്യക്തതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...