എറണാകുളത്ത് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ

എറണാകുളത്ത് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മർദമേറ്റത്. കമ്പിപാര ഉപയോഗിച്ചാണ് നിവിയ അമ്മയെ മർദിച്ചത്.കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് പിടിയിലായ നിവിയ. ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീം മാറ്റി വെച്ചു എന്ന് പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്.താൻ ഫേസ് ക്രീം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അമ്മയെ മുഖത്തും ദേഹത്തും മർദിക്കുകയായിരുന്നു. പിന്നീടാണ് കമ്പിപാര ഉപയോഗിച്ച് വാരിയെല്ലിന് മർദിച്ചത്. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സരസുവിനെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിന് ശേഷം നാടുവിട്ട നിവിയയെ വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...