അപകടത്തിൽ കാറിൽ കുടുങ്ങിയ ആളെ 2 മണിക്കൂറിന് ശേഷം ഫയർ ഫോഴ്സ് പരിക്ക് കൂടാതെ പുറത്തെടുത്തു

ആലുവയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു; കാറിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്സ് 2 മണിക്കൂറിന് ശേഷം പരിക്ക് കൂടാതെ പുറത്തെടുത്തു. രാവിലെ അഞ്ച് മണിയോടെ ദേശീയ പാതയിൽ മംഗലപ്പുഴ പാലത്തിലായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.അപകടം ഉണ്ടായ ഉടനെ ഒരാൾ ഒഴികെ കാറിന് പുറത്ത് ഇറങ്ങിയെങ്കിലും തൃപ്പൂണിത്തുറ സ്വദേശി ആൻ്റണി കാറിൽ കുടങ്ങുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന ആൻ്റണിയുടെ കാൽ സീറ്റിനിടയിൽ ആണ് കുടുങ്ങിയത്. ഫയർ ഫോഴ്സ്‌ത്തി 2 മണിക്കൂറിന് ശേഷം ഒരു പരിക്കുമില്ലാതെ ആൻ്റണിയെ പുറത്തെടുത്തു.ഡോർ കട്ട് ചെയ്താണ് ആളെ പുറത്ത് എടുത്തത്. വിമാനതാവളത്തിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിന്നിൽ മത്സ്യം കയറ്റി വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.കാർ നിശേഷം തകർന്നുവെങ്കിലും കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കന്നുമില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാത ഗതാഗത കുരുക്കിലമർന്നു.

Leave a Reply

spot_img

Related articles

മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം:12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

സ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ...

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...