ആർ.വി. തോമസ് സ്മാരക പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണന്; പുരസ്കാര സമർപ്പണം ഫെബ്രുവരി 1-ന്

മുൻ നിയമസഭാ സ്പീക്കറും ഭരണഘടനാ നിർമ്മാണ സമിതി അംഗവുമായിരുന്ന ആർ.വി. തോമസിന്റെ 71-ാമത് ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഫെബ്രുവരി 1-ന് നടക്കും. പാലാ നെല്ലിയാനി ലയൺസ് ക്ലബ്ബ് ഹാളിൽ 1 ന് വൈകുന്നേരം 4.30-നാണ് ചടങ്ങ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഇത്തവണത്തെ ആർ.വി. തോമസ് സ്മാരക പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയ്ക്കു സമ്മാനിക്കും.മുൻ മന്ത്രിയും എം.എൽ.എയുമായ പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.വി. സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ സ്മാരക പ്രഭാഷണം നടത്തും.ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനുവിനെ ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ ആദരിക്കും.തോമസ് ആർ.വി. ജോസ് പ്രശസ്തിപത്രം പാരായണം ചെയ്യും. സ്മാരക സമിതി ജനറൽ കൺവീനർ ഡോ. സാബു ഡി. മാത്യു,പ്രൊഫ. ആനി ജോയ് എന്നിവർ സംസാരിക്കും. ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...