മുഖ്യമന്ത്രിക്ക് വധഭീഷണി: യുവാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ കോടതിയിലേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ.ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി ജയരാജ് രാജു ആണ് പിടിയിലായത്. മദ്യലഹരിയിൽ ജില്ലാ കോടതിയിലെ ശിരസ്‌തദാർ ഓഫീസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രിയെയും രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.ജില്ലാ ജഡ്‌ജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

