കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോർഡ്

കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോർഡ്. പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് ഫ്ലക്സിലുള്ളത്. പയ്യന്നൂർ MLA ടി ഐ മധുസൂദനൻ ഉള്‍പ്പെടെയുള്ളവർ രക്തസാക്ഷി ഫണ്ടില്‍ നിന്നടക്കം തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചില്‍. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ടി ഐ മധുസൂദനനും ചില നേതാക്കളും ക്രമക്കേട് നടത്തിയെന്നതാണ് ഗുരുതര ആരോപണം. വ്യാജ റെസീപ്റ്റ് നിർമ്മിച്ച്‌ കെട്ടിട നിർമ്മാണ ഫണ്ടില്‍ മധുസൂദനൻ തട്ടിപ്പ് നടത്തി.സഹകരണ ജീവനക്കാരില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചിലവിലും ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപണം. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നും നേതാക്കളോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും കടുത്ത വിമർശനവുമുണ്ടായിരുന്നു.
പയ്യന്നൂർ കാറമേല്‍ മുച്ചിലോട്ടിനടുത്താണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. കുഞ്ഞികൃഷ്ണന്‍റെ ചിത്രത്തില്‍ കറുത്ത നിറം കൊണ്ട് വെട്ടിയാണ് ഫ്ലക്സ്.

Leave a Reply

spot_img

Related articles

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...