അതിരമ്പുഴ തിരുനാൾ, ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം

അതിരമ്പുഴ തിരുനാൾ, ഈ വർഷം ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കാത്തതിൽ പ്രതിഷേധം. കോട്ടയം ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ വഞ്ചിനാട്, മംഗലാപുരം എക്സ്പ്രസ്സുകൾക്കാണ് വർഷങ്ങളായി സ്റ്റോപ്പ് അനുവദിച്ചിരുന്നത്. കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാർ മേഖലയിലേയ്ക്ക് കൃഷിയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങൾക്കുമായി കുടിയേറിപ്പാർക്കേണ്ടി വന്ന വിശ്വാസസമൂഹത്തിന് അതിരമ്പുഴ തിരുനാളിന് എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്.

ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും മലബാറിന്റെ ഉൾനാടൻ മലയോര മേഖലയിൽ പൊന്നുവിളയിച്ച കർഷകകുടുംബങ്ങൾ തിരുനാൾ ദിനങ്ങളിൽ അതിരമ്പുഴപ്പള്ളി സന്ദർശിക്കുന്ന പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്അതിരമ്പുഴ തിരുനാളിന് മലബാറുമായുള്ള അഭേദ്യമായ ഈ ബന്ധം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ഇതുമായി ബന്ധപെട്ട സർക്കുലർ റെയിൽവേ പുറത്തിറക്കാത്തതിനെതിരെയാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരുന്നിരിക്കുന്നത്.

Leave a Reply

spot_img

Related articles

മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം:12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

സ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ...

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...