സ്വർണ വ്യാപാരികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണം:ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

സ്വർണ വ്യാപാരികളും, പൊതുജനങ്ങളും സ്വർണ്ണത്തിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് ജാഗ്രത പാലിക്കണം:ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.സ്വർണ്ണവില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ മോഷണവും, തട്ടിയെടുക്കലും വ്യാപകമാണെന്നും സ്വർണ വ്യാപാരികളും, പൊതുജനങ്ങളും സ്വർണ്ണത്തിൻറെ സുരക്ഷിതത്വം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. പട്ടാപ്പകൽ പോലും സ്വർണാഭരണശാലകളിൽ എത്തി മുളക് സ്പ്രേ നടത്തി സ്വർണം തട്ടിയെടുക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു.

സിസിടിവി ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കുക, സ്വർണാഭരണ ശാലകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളും സ്വർണാഭരണ ശാലകളിൽ ഏർപ്പെടുത്തണം. തിരക്കുള്ള ബസ്സുകളിൽ ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്വർണ്ണ വ്യാപാരശാലകൾക്ക് രാത്രികാല പോലീസ് പട്രോള്‍ സംരക്ഷണ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വർണ്ണത്തിൻറെ വില വർദ്ധനവ് ഒട്ടേറെ തട്ടിപ്പുകാരൻ രംഗത്തുണ്ട്. ആഭരണങ്ങൾ പലതും കാരറ്റ് കുറഞ്ഞ സ്വർണത്തിൽ പണിത് ഹാൾമാർക്കിങ്ങ് ഉൾപ്പെടെയുള്ള മുദ്രകളും ചെയ്തു വിൽക്കുകയും പണയം വയ്ക്കുകയും ചെയ്യുന്ന വലിയ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ട്.
വ്യാപാര സ്ഥാപനത്തിനുവേണ്ട യാതൊരു ലൈസൻസും ഇല്ലാതെ പണയത്തിൽ ഇരിക്കുന്ന സ്വർണ്ണ ആഭരണങ്ങൾ എടുത്തു കൊടുക്കും എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും പ്രവർത്തിക്കുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകളും, മോഷണവും തടയാൻ പോലീസ് കൂടുതൽ ഊർജ്ജിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...