റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സം; അശ്വിനി വൈഷ്‌ണവ്

സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.വർഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരിമല റെയിൽവേ പാതയ്ക്കായി സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് കേന്ദ്രത്തിൻ്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കൽ തടസ്സമില്ലാതെ തുടരുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത് എന്നദ്ദേഹം പറഞ്ഞു

കേരളത്തിലെ റെയിൽവേ പാതകളുടെ ശേഷി ഇരട്ടിയായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇത് ജനങ്ങളുടെ യാത്രയിൽ വലിയ മാറ്റം കൊണ്ടുവരും. മംഗളൂരു-ഷൊർണൂർ മൂന്നും നാലും പാതകൾക്കായി ഡിപിആർ തയ്യാറാക്കുന്നു, സർവേ പൂർത്തിയായിക്കഴിഞ്ഞു. ഷൊർണൂർ-കോയമ്പത്തൂർ & ഷൊർണൂർ-എറണാകുളം: ഫീൽഡ് സർവേ പൂർത്തിയായി, ഡിപിആർ തയ്യാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. എറണാകുളം-കായംകുളം മൂന്നാം വരി പാതയുടെ ട്രാഫിക് സർവേ പൂർത്തിയായി, ഫീൽഡ് സർവേ നടക്കുന്നു. കായംകുളം-തിരുവനന്തപുരം മൂന്നാം വരി പാതയുടെ സർവേ കഴിഞ്ഞ് അലൈൻമെന്റ് നിശ്ചയിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

സിൽവർ ലൈൻ പദ്ധതിക്ക് വലിയ പരിസ്ഥിതി ആഘാതമുണ്ടെന്നും അത് പ്രായോഗികമല്ലെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അതേസമയം തന്നെ സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുകയാണെങ്കിൽ അതിവേഗ പാത പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അതിൽ വ്യക്തമായ ഒരു പരാമർശം നടത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...