ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വം; വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി ബിനോയ് വിശ്വം

ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന നിലയിൽ വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി ബിനോയ് വിശ്വം.പോസ്റ്റിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം നല്‍കിയ പരാതിയില്‍ പറയുന്നു.കൃഷ്ണ അഞ്ചൽ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്. ഇതിനു പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. തന്റെ രണ്ട് മക്കളും കേരളത്തിലുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...