സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.നിരണം സ്വദേശി വരുണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ആലുവയില്‍ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.പ്രതിയുടെ മൊബൈല്‍ ലൊക്കേഷൻ പിന്തുടർന്ന് ആലുവയില്‍ എത്തിയ പൊലീസ് സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കേസില്‍ മുൻപ് അറസ്റ്റിലായ ഒന്നാം പ്രതി സുബിൻ, രണ്ടാം പ്രതി ബെർലിൻ ദാസ് എന്നിവർ നിലവില്‍ റിമാൻഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.

അതേ സമയം, പീഡനക്കേസിന്റെ പിറകില്‍ വൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. സ്പായിലെ മറ്റൊരു ജീവനക്കാരിയുടെ ക്വട്ടേഷൻ ബന്ധം അന്വേഷണസംഘം ഉടൻ പരിശോധിക്കും. ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താൻ സ്പാ ഉടമകളുടെ മൊഴികളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.ജീവന്‍, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ്...

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംരക്ഷിക്കണം: ആർ ശങ്കർ സാംസ്കാരിക വേദി

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആർ ശങ്കർ സാംസ്കാരിക...

കുന്നത്തുനാട് മുൻ എംഎൽഎ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.പൊതുമേഖല...

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന അംബർഗ്രിസ് പിടികൂടി

ഓപ്പറേഷൻ തൂഫാൻ ടീം ഹരിപ്പാട്ട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (അംബർഗ്രിസ്) പിടികൂടി.പള്ളിപ്പാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. റെയ്ഡ്...