സ്ത്രീ ശാക്തീകരണ പദ്ധതിയിൽ സീറ്റ് ഒഴിവ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും,കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും  ചേർന്ന് നടത്തുന്ന 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലനപദ്ധതിയിൽ സീറ്റ് ഒഴിവ്.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയിച്ച 18 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് മാത്രമാണ് അവസരം തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും ഫീസ് ഐ ആർ ഇ എൽ ഇന്ത്യ ലിമിറ്റഡ് വഹിക്കും.ടാറ്റ  കമ്മ്യൂണിറ്റി  ഇനീഷിയേറ്റീവ്  ട്രസ്റ്റ്  (TCIT) ഇന്ത്യൻ  ഹോട്ടൽസ്  കമ്പനി  ലിമിറ്റഡ്  (IHCL), ഐ ഐ ഐ സി എന്നീ മൂന്നു സ്ഥാപനങ്ങളും സംയുക്തമായാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.. ആറു മാസത്തെ പരിശീലനത്തിൽ നാലുമാസം പ്രായോഗിക ക്ലാസുകൾ ഐ ഐ ഐ സി യിലെ ലാബുകളിലായി ക്രമീകരിച്ചിട്ടുണ്ട്. രണ്ടു മാസം രാജ്യത്തെ മുൻ നിര ഹോട്ടലുകളിൽ മേഖലാ പരിശീലനം ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി ജോലി സാദ്ധ്യതകൾ ഈ മേഖലയിൽ ഉണ്ട്. പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്ന മുഴുവൻ ആളുകൾക്കും ജോലി ലഭിക്കുവാനുള്ള സാഹചര്യം ഒരുക്കും.ഒഴിവുള്ള സീറ്റുകളിലേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഐ ആർ ഇ എൽ മൈനിങ് പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: 8078980000.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...