12-2- 26-ന് അഖിലേന്ത്യ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ അന്നത്തെ കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ 13 – 02 ലേക്ക് മാറ്റി. ഉച്ചയ്ക്ക് 1.30-ന് നറുക്കെടുപ്പ് നടക്കും. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) – ന് വിധേയമായാണ് തീരുമാനം.

