പൊയ്ക‌യിൽ ശ്രീ കുമാര ഗുരുദേവൻ്റെ 148-ാമത് ജന്മദിന ഉത്സവം ഇന്നു മുതൽ 19 വരെ

പിആർഡിഎസ് സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജന്മദിന ഉത്സവം ഇന്നു മുതൽ സഭാ ആസ്‌ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിക്കും.ആദ്യദിനം വിശുദ്ധ സന്നിധാനങ്ങളിലെ ദീപാരാധനയ്ക്കു ശേഷം 9നു സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവഹിക്കും. 3ന് എട്ടുകര സംഗമം ആരംഭിക്കും.നാളെ 3നു പിആർഡിഎസ് ജ്ഞാന സംവിധാനത്തിന്റെ സംരക്ഷണവും പരിപാലനവും വിഷ യാവതരണം. 15നു രാത്രി 8നു മതസമ്മേളനം.16നു രാവിലെ 11ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് ഫോറം സമ്മേളനം. വൈകിട്ട് 4നു നെല്ലാട് ജംക്ഷനിൽനിന്നു ഭക്തിഘോഷയാത്ര ആരംഭിക്കും. 6.30നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.17നു പുലർച്ചെ 5.30നു ജന്മം തൊഴൽ നടക്കും. 2നു ജന്മദിനസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 4.30നു മഹിളാസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 7.30നു വിദ്യാർഥി യുവജന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 19നു വൈകിട്ട് 5നു കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...