‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്.പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വെച്ചാണ് വേടൻ വിവാഹ വാർത്ത പങ്കുവെച്ചത്.ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായി വേടൻ എത്തിയിരുന്നു. വേദിയില്‍ വെച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച്‌ അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച്‌ സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയില്‍ വെച്ച്‌ പറയുന്നത്._മറുപടി പ്രസംഗത്തിനിടെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചു.മാഷ് പറഞ്ഞതുപോലെ 24ാം തീയതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ്,’ എന്നാണ് വേടൻ പറഞ്ഞത്.

അതേസമയം, ഹാപ്പിനെസ് ഫെസ്റ്റിവലില്‍ വെച്ചുള്ള വേടന്റെ പരിപാടിക്കിടെ ഒരാള്‍ ഫ്‌ളെഡ് ലൈറ്റിന് മുകളില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ ആശങ്ക പടർത്തി. സാബുമോൻ എന്നയാള്‍ ഏകദേശം 35 അടി ഉയരത്തിലുള്ള ഫ്‌ലഡ് ലൈറ്റിന്റെ മുകളിലാണ് കയറിയത്. താല്‍ക്കാലികമായി പരിപാടി നിർത്തിവെച്ച്‌ ഇയാളോട് താഴെ ഇറങ്ങാൻ വേടൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാള്‍ താഴേക്ക് ഇറങ്ങി. പൊലീസ് സാബുമോനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.ഹിരണ്‍ദാസ് മുരളി എന്ന വേടൻ 2020ല്‍ പുറത്തിറങ്ങിയ ‘വോയ്‌സ് ഓഫ് ദ വോയ്‌സ്‌ലെസ്’ എന്ന പാട്ടിലൂടെയാണ് ശ്രദ്ധേയനാകുന്നത്.സമൂഹത്തില്‍ ദളിതരടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേരിടുന്ന അടിച്ചമർത്തലുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ചുള്ള വരികളാണ് വേടന്റെ റാപ്പുകളെ ജനപ്രിയമാക്കിയത്._

ഭൂമി ഞാൻ വാഴുന്നിടം, സോഷ്യല്‍ ക്രിമിനല്‍, ബുദ്ധനായി പിറ, മോണ ലോവ തുടങ്ങിയ ഇൻഡീ ഗാനങ്ങള്‍ തുടർന്നുള്ള വർഷങ്ങളില്‍ വലിയ ഹിറ്റുകളായി മാറി. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുറത്തിറങ്ങിയ എണ്ണക്കറുപ്പി എന്ന ഗാനവും പ്ലേലിസ്റ്റില്‍ ഇടംനേടുന്നുണ്ട്. ഇതിനൊപ്പം മലയാള സിനിമയിലും വേടന്റെ സ്വതന്ത്രഗാനങ്ങളും പിന്നണിഗാനങ്ങളും ഇടം കണ്ടെത്തി. മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഷിൻ ശ്യാം സംഗീതം നല്‍കി വേടൻ വരികള്‍ എഴുതി ആലപിച്ച കുതന്ത്രം എന്ന ഗാനം ആരാധകശ്രദ്ധയോടൊപ്പം പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് വേടൻ കുതന്ത്രത്തിലൂടെ നേടിയത്.

പാട്ടിനൊപ്പം പരാതികളും പൊലീസ് കേസുകളും ഈ വർഷങ്ങളില്‍ വേടനെ വിടാതെ പിന്തുടർന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിനും കൈവശം വെച്ചതിനും വേടനെ ഒരിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലും വേടനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം വേടന് ജാമ്യം ലഭിക്കുകയായിരുന്നു. ഇത് കൂടാതെ വേടനെതിരെ മീ ടൂ ആരോപണങ്ങളും മുൻപ് ഉയർന്നിരുന്നു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...