തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് വി.ഡി. സതീശൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സർക്കാരിൻ്റെ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്‌പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയിരിക്കുന്നതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും ആദ്ദേഹം വ്യക്തമാക്കി.

നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളന്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കണമെന്നാണ് പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണനന്ന് സതീശൻ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു.ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ...

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...