നവകേരള സർവേ; ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.പിണറായി സർക്കാരിന് വലിയ ആശ്വാസം നൽകുന്നതാണ് പരമോന്നത കോടതിയുടെ നടപടി. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിവരശേഖരണം തടയാനാകില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.

രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിവരശേഖരണം തടയാനാവില്ലെന്ന് കോടതി അടിവരയിട്ടു. സർവേയ്ക്ക് 20 കോടി രൂപയുടെ ചിലവ് സംബന്ധിച്ച് സംസ്ഥാനം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വെബ്സൈറ്റ് പ്രകാരം ഇനി കേസ് പരിഗണിക്കുക ഏപ്രിൽ 13 നായിരിക്കും.

Leave a Reply

spot_img

Related articles

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...