ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ? ചോദ്യവുമായി സുപ്രീം കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും ചോദ്യവുമായി സുപ്രീംകോടതി.ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു.പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി സുപ്രീംകോടതി മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.ആരോഗ്യകാര്യങ്ങൾ പരിഗണിച്ചാണ് എസ്. ജയശ്രീക്ക് ജാമ്യം അനുവദിച്ചത്.മറ്റൊരു പ്രതികൾക്കും യാതൊരു ഇളവും നൽകില്ലെന്നും കോടതി സൂചന നൽകി.അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരാതിക്കാരൻ പറഞ്ഞു.ജസ്റ്റിസ് സതീശ് ചന്ദ്രശർമയാണ് ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്.കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ ഇത് ചോദിക്കാതിരിക്കാനാകില്ലെന്നും ജസ്റ്റിസ് പറഞ്ഞു.സ്വർണം പൂശുകമാത്രമാണ് തന്റെ ജോലി.മം​ഗൾയാനിലും ചന്ദ്രയാനിലുമൊക്കെ സ്വർണം പൂശി നൽകിയിട്ടുണ്ട്.സ്വർണം മോഷ്ടിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും പരാതിക്കാരൻ പറഞ്ഞു.റെപ്യൂട്ട‍ഡ് ആയ കമ്പനിയുടെ നടത്തിപ്പുകാരനാണ് താനെന്നും ഭണ്ഡാരി പറഞ്ഞു.കേസ് വെള്ളിയാഴ്ച പര​ഗണിക്കണമെന്ന അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...