ഗൂഢാലോചന അന്വേഷിക്കണം; സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്കു പരാതി നല്‍കി

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയതു സ്പീക്കര്‍ എ എന്‍ ഷംസീറാണെന്നും ഈ ഗൂഢാലോചന അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്കു പരാതി നല്‍കി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ നല്‍കിയ പരാതിയില്‍ എ എന്‍ ഷംസീറിന്റെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.സി പി എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് ആരോപണവുമായി കെ എസ് യു രംഗത്തുവന്നു. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ കെ എസ് യുക്കാര്‍ മന്ത്രിയുടെ സമീപത്തേക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ളതെന്നും കെ എസ് യു ആരോപിക്കുന്നു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...