ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കായി ഇന്ന് ഇന്ത്യയിലെത്തും.ഇസ്രയേൽ സന്ദർശനം പൂര്ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി ഇന്ന് ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പാർട്ടി ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

